politics
സി.പി.ഐ അരുവിക്കര മണ്ഡലം കാൽനട പ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നു.അഡ്വ.ജി.ആർ.അനിൽ,മാങ്കോട് രാധാകൃഷ്ണൻ,മീനാങ്കൽ കുമാർ,എം.എസ്.റഷീദ് തുടങ്ങിയവർ സമീപം.

നെടുമങ്ങാട് : ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനകീയനിര ഉയർന്നുവരണമെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.കേന്ദ്ര സർക്കാരിനെതിരായ സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റ ഭാഗമായുള്ള അരുവിക്കര മണ്ഡലം കാൽനട ജാഥയുടെ സമാപന സമ്മേളനം അഴിക്കോട് ജംഗ്‌ഷനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അരുവിക്കര വിജയൻ നായരുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ,മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ,മീനാങ്കൽ കുമാർ,സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ഉഴമലയ്ക്കൽ ശേഖരൻ,വെള്ളനാട് സതീശൻ,ജി.രാജീവ്,കണ്ണൻ എസ്.ലാൽ,ജി.രാമചന്ദ്രൻ, കെ.കൃഷ്ണപിള്ള, അഡ്വ.എസ്.എ.റഹിം,കളത്തറ മധു,ഇ.എം.റഹിം തുടങ്ങിയവർ പ്രസംഗിച്ചു.