tipper-lorry
Tipper Lorry

തിരുവനന്തപുരം: നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്ന ടിപ്പർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ ഏഴോടെ പേരൂർക്കട സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. ഒരു മണിക്കൂർ നീണ്ട ശ്രമത്തിലാണ് അരുവിക്കര സ്വദേശി അരുണിനെ (28) രക്ഷിച്ചത്. നഗരത്തിലേക്ക് പാറയുമായി വന്ന കെ.എൽ 01എ.എൻ 7098 രജിസ്ട്രേഷനിലുള്ള ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻവശം പൂർണമായും തകർന്നു.

അപകടം നടന്നയുടൻ വഴിയാത്രക്കാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും കാലൊടിഞ്ഞതിനാൽ അരുണിനെ ലോറിയിൽ നിന്ന് പുറത്തിറക്കാനായില്ല. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തുളസീധരന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി ജെ.സി.ബിയുടെ സഹായത്തോടെ ലോറി വലിച്ചുമാറ്റി. തുടർന്ന് ഗ്യാസ് കട്ടറുപയോഗിച്ച് ലോറിയുടെ കാബിൻ പൊളിച്ചാണ് അനീഷിനെ പുറത്തെടുത്തത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.