hockey-
കേരള സർവകലാശാലാ ഇന്റർ കോളീജിയറ്റ് ഹോക്കി കിരീടം ചൂടിയ കൊല്ലം എസ്.എൻ കോളേജ് ടീം

തിരുവനന്തപുരം: കേരള സർവകലാശാല ഇന്റർ കോളീജിയറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിൽ കൊല്ലം എസ്.എൻ കോളേജ് കിരീടം ചൂടി. കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എൽ.എൻ.സി.പിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം എസ്.എൻ കോളേജ് ടീം കിരീടം സ്വന്തമാക്കിയത്.

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷ് ഉൾപ്പെടെ നിരവധി ദേശീയ, അന്തർദ്ദേശീയ താരങ്ങളെ സമ്മാനിച്ച കോളേജിന് ഇത് വീണ്ടും അഭിമാനമുഹൂർത്തമായി.

1992ൽ ക്യാപ്റ്റൻ ആയിരുന്നരവിവർമ്മയുടെ ശിക്ഷണത്തിലാണ് ഇക്കുറി എസ്.എൻ കോളേജ് ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.