rape

പാറശാല : ഐ.ടി.ഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയെ ആഫീസ് മുറിയിൽ വിളിച്ചു വരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഐ.ടി.ഐ സൂപ്രണ്ടിനെ സ്ഥലംമാറ്റി. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഉദിയൻകുളങ്ങരയ്ക്ക് സമീപം മര്യാപുരത്തുള്ള ഗവ. ഐ.ടി.ഐയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. തുടർന്ന് വിദ്യാർത്ഥിനിയുടെ രക്ഷാകർത്താക്കൾ പൊലീസിന് പരാതി നൽകിയെങ്കിലും സംഭവത്തിൽ കഴമ്പില്ലെന് പറയുകയായിരുന്നു.

തുടർന്നാണ് വിദ്യാർത്ഥികൾ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയത്. ഡയറക്ടർ സ്ഥലത്തെത്തി നടത്തിയ പ്രാഥമികാന്വേഷണത്തിനൊടുവിലാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്. ഇതിനിടെ ഇന്നലെ സ്ഥലത്തെത്തിയ സൂപ്രണ്ട് പ്രാദേശിക നേതാവുമായി വാക്ക് തർക്കമുണ്ടാക്കി. തുടർന്ന് ഇയാൾക്കെതിരെ പൊലീസിൽ മറ്റൊരു പരാതിയും ലഭിച്ചു.