വെഞ്ഞാറമൂട്: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാവിനെ കാണാൻ വിദേശത്തു നിന്ന് എത്തിയ മകനെ കുടുംബ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.രണ്ടു മണിക്കൂറിനകം മാതാവും മരിച്ചു.വെഞ്ഞാറമൂട് നാഗരുകുഴി കാവതിയോട് തടത്തരികത്തു വീട്ടിൽ വിജയകുമാറിനും (50) മാതാവും പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യയുമായ പത്മാവതി അമ്മ(75)യ്ക്കുമാണ് അടുത്തടുത്ത് മരണം.
മാതാവിനു അസുഖം കൂടുതലായതിനാൽ മസ്കറ്റിൽ നിന്ന് വിജയകുമാർ മിനിയാന്ന് വൈകിട്ട് നാട്ടിലെത്തിയതായിരുന്നു .എന്നാൽ , അമ്മയെ കാണാൻ സാധിച്ചിരുന്നില്ല നഗരുകുഴിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പമാണ് ആൾ താമസമില്ലാത്ത കുടുംബ വീട്ടിലെത്തിയത്.വിജയകുമാർ ഭാര്യ രശ്മിയുമായി പിണക്കത്തിലായിരുന്നു. മക്കൾ അക്ഷയ്, അമൃത, സുഹൃത്തുക്കൾ എന്നിവർ ഉച്ചക്ക് 12ന് വീട്ടിൽ തിരക്കിയെത്തുമ്പോൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.ഇന്നലെ ആശുപത്രിയിലെത്തി മാതാവിനെ സന്ദർശിക്കാനിരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.സ്വകര്യ ആശുപത്രിയിലായിരുന്ന മാതാവ് ഇന്നലെ വൈകിട്ട് നാലിനു മരിച്ചു. പൊലീസ്,ഫോറൻസിക് വിഭാഗം എന്നിവരെത്തി വിജയകുമാറിന്റെ മൃതദേഹം പരിശോധിച്ചു. .ഇരുവരുടെയും മൃതദേഹം ഇന്നു സംസ്കരിക്കും.പത്മാവതിയുടെ മറ്റു മക്കൾ:സരള,ബിന്ദു,ചന്ദ്രമോഹൻ,ദീപ.