thunchan
ടി.ജി.ഹരികുമാർ സ്മൃതിയോടനുബന്ധിച്ച് മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാഡമിയിൽ നടന്ന വിദ്യാഭ്യാസമ്മേളനം ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം : സമൂഹത്തിന് ഗുണകരമാകേണ്ട വിദ്യാഭ്യാസമേഖല കോർപറേറ്റുകളുടെ പിടിയിലാണെന്ന് മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ടി.ജി. ഹരികുമാർ സ്മൃതിയോടനുബന്ധിച്ച് മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാഡമിയിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഇ.ആർ.ടി ഡയറക്ടർ ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ടി.ജി. ഹരികുമാർ രചിച്ച് പ്രൊഫ. ടി. തങ്കപ്പൻ നായരും ഡോ. രഞ്ജിത്ത് രവിശൈലവും ചേർന്ന് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ വീരാംഗന ഉണ്ണിയാർച്ച എന്ന പുസ്തകത്തിന്റെ പ്രകാശനം ജസ്റ്റിസ് ജെ.ബി. കോശി നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, സുധ ഹരികുമാർ, അമ്പലത്തറയിൽ ഗോപകുമാർ, പി. മോഹനൻ, ആറ്രുകാൽ ജി. കുമാരസ്വാമി, കിരൺ കെ.കെ, ഷൈജു എസ്. ധരൻ എന്നിവർ സംസാരിച്ചു.