തിരുവനന്തപുരം : ലോക കാഴ്ചശക്തി ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് 318 എയുടെ ആഭിമുഖ്യത്തിൽ പാറശാല മുതൽ കാർത്തികപ്പള്ളി താലൂക്ക് വരെ മുപ്പതോളം കേന്ദ്രങ്ങളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ്, കേരളസർവകലാശാല, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ ഹാളുകളിലാണ് ക്യാമ്പ് നടത്തിയത്. സെക്രട്ടേറിയറ്റിൽ നടന്ന ക്യാമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ, മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുരേഷ്, വൈസ് ഗവർണർമാരായ ഡോ. എ.ജി. രാജേന്ദ്രൻ, വി. പരമേശ്വരൻ കുട്ടി എന്നിവർ വിവിധയിടങ്ങളിൽ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്തു. ചൈതന്യ, അരവിന്ദ്, കാരക്കോണം, ചക്രവർത്തി, ബജാൻസിംഗ് തുടങ്ങിയ ഇരുപതോളം കണ്ണാശുപത്രികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഡോ. ചർച്ചിൻ ബെൻ നേതൃത്വം നൽകി.