ആര്യനാട്: സ്‌കൂട്ടറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി.കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷംനാദിനെയാണ്(35) ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി.രാജീവും സംഘവും പിടികൂടിയത്.ഇയാളിൽ നിന്ന് 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന ഇയാൾ വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് പ്രധാനമായും ലക്ഷ്യംവച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ.സതീഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ.അഖിൽദേവ് , എ.ശ്രീകുമാർ,അശ്വതി.സി.എസ്.എന്നിവർ പങ്കെടുത്തു. മദ്യ- മയക്കുമരുന്ന് വില്പന സംബന്ധമായ വിവരങ്ങൾ 9400069419 എന്ന നമ്പറിൽ അറിയിക്കമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.