ആറ്റിങ്ങൽ: ദേശീയപാതയിൽ പാലമൂടിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ആനൂപ്പാറ സ്വദേശി ബാലനാണ് പരിക്കേറ്റത്. രാത്രി 9 മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി സ‌ഡൻ ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ ബാലനെ വലിയ കുന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.