തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയോട് അശ്ലീല ചേഷ്ട കാട്ടിയ യുവാവ് പൊലീസ് പിടിയിലായി. വെട്ടുകാട് സ്വദേശി അഖിലാണ് (24) പിടിയിലായത്. കഴിഞ്ഞദിവസം ബസിൽ യാത്ര ചെയ്യുന്നതിനിടെ പ്ളസ് വൺ വിദ്യാ‌ർത്ഥിനിയെ അശ്ളീല ചേഷ്ട കാണിച്ചെന്ന പരാതിയിൽ വലിയതുറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.