കാട്ടാക്കട: ചായക്കടയിൽ നിന്ന് ഗ്യാസ് കുറ്റിയും സാധനങ്ങളും മോഷ്ടിച്ചയാളെ കാട്ടാക്കട പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് സ്വദേശിയാണ് പിടിയിലായത്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. വീരണകാവ് ചായ്ക്കുളത്തെ ചായക്കടയിൽ നിന്നും ഗ്യാസ് കുറ്റിയും സാധനങ്ങളും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്, ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.