തളിപ്പറമ്പ്: ആട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. തലോറയിലെ മുള്ളൂൽ വീട്ടിൽ എം.വി. ശശികുമാർ (54) അണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെ വയറുവേദന അനുഭവപ്പെട്ട ശശികുമാർ ബന്ധുവായ ഭാസ്‌കരനോടൊപ്പം ആട്ടോയെടുത്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടശേഷം തിരിച്ചുവരികയായിരുന്നു.
കാര്യാമ്പലത്തുവെച്ച് കുഴഞ്ഞുവീണ ശശികുമാറിനെ വീണ്ടും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ടൗണിലെ ആട്ടോ ഡ്രൈവറും ഐ.എൻ.ടി.യു.സിയുടെ സജീവ പ്രവർത്തകനുമാണ്. പരേതനായ കുഞ്ഞിരാമൻ, നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമന. ഏകമകൻ: ജയദേവൻ. സഹോദരങ്ങൾ: പാറുക്കുട്ടി, രാമചന്ദ്രൻ, ജാനകി, സതീദേവി, പരേതയായ ശാന്ത. സംസ്‌കാരം ഇന്ന് ഉച്ചക്ക് നെല്ലിപ്പറമ്പ് സമുദായ ശ്മശാനത്തിൽ. ശശികുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് തളിപ്പറമ്പിൽ ആട്ടോറിക്ഷ ഡ്രൈവർമാർ ഹർത്താൽ ആചരിച്ചു.