ബാലരാമപുരം: ഗാന്ധിയൻ ബാലകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന മഹാത്മാഗാന്ധിയുടെ 150ാം ജയന്തി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഡോ. എ. നീലലോഹിതദാസ് നിർവഹിച്ചു. തിരുവനന്തപുരം കാമരാജ് ഹാളിൽ ചേർന്ന യോഗത്തിൽ ഗാന്ധിയൻ ബാലകേന്ദ്രം പ്രസിഡന്റ് ഐശ്വര്യ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ വൈ. തോമസ്, ഡോ. റസൽരാജ്, വി. സുധാകരൻ, വല്ലൂർ രാജീവ്, കുറ്റിച്ചൽ ചന്ദ്രബാബു, സി. പങ്കജവല്ലി ടീച്ചർ, അരുവിക്കര ബാബു തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിയൻ ബാലകേന്ദ്രം പുതിയ ഭാരവാഹികളായി ആർ. അഭിരാമി (പ്രസിഡന്റ്), പി. ഐശ്വര്യ, എസ്. പ്രവീൺ, ഭദ്രാസുമേഷ്, അക്ഷയ് കൃഷ്ണൻ, യാസിയൻ മംഗലത്ത് (വൈസ് പ്രസിഡന്റുമാർ), അഭിജിത്ത് ചന്ദ്രബാബു, എസ്. സച്ചു, ചന്ദന.എസ്.മോഹൻ, ജോഷാനു (സെക്രട്ടറിമാർ), ബാലകേന്ദ്രങ്ങളുടെ കേന്ദ്രരക്ഷാധികാരി സമിതി ഭാരവാഹികളായി ഡോ. എ. നീലലോഹിതദാസ് (കേന്ദ്രരക്ഷാധികാരി ചെയർമാൻ) ഡേ. റസൽരാജ് പ്രാഫസർ വൈ. തോമസ്, നെല്ലിമൂട് പ്രഭാകരൻ, സി. പങ്കജവല്ലി ടീച്ചർ ( വൈസ് ചെയർമാൻമാർ), എം.എസ്. ഷാഫി, ഐശ്വര്യ ചന്ദ്രബാബു, ജി. ബാലഗംഗാധരൻ നായർ (ജനറൽ കൺവീനർമാർ), വി. സുധാകരൻ, വല്ലൂർ രാജീവ്, എം.വി. ദേവരാജൻ, കുറ്റിച്ചൽ ചന്ദ്രബാബു (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. ഗാന്ധിയൻ പഠനക്ലാസുകൾ, പ്രകൃതി സംരക്ഷണ ക്ലാസുകൾ, ക്യാമ്പുകൾ, കലാകായിക മത്സരങ്ങൾ, രചനാമത്സരങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചതായി കൺവീനർ വി.സുധാകരൻ അറിയിച്ചു.