ചിറയിൻകീഴ്: ശാർക്കര ശ്രീശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എ റഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ശ്രീകണ്ഠൻ നായർ നിർവഹിച്ചു. ആരോഗ്യകേരള പദ്ധതിയിൽ ഏറ്റവും മികച്ച ബ്ലോക്ക് പ്രസിഡന്റിനുള്ള അവാർഡ് നേടിയ ആർ.സുഭാഷിനെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനികൾക്കും കലാകായിക പ്രവൃത്തി പരിചയ മേളകളിൽ വിജയിച്ച വിദ്യാർത്ഥിനികൾക്കും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ബേബി, സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ, സജിതൻ ബി.എസ്, സന്തോഷ് കുമാർ ജി, രമേശ് കുമാർ ആർ.എസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ മിനി ആർ.എസ് സ്വാഗതവും ഹെഡ്മാസ്റ്റർ ജയകുമാർ എസ്. നന്ദിയും പറഞ്ഞു.