yamuna
YAMUNA BIJU

കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിയെട്ടാം മൈൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികളെ ഞെട്ടിച്ച് ബി. ജെ.പിയുടെ അട്ടിമറി ജയം. 34 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ യമുനാ ബിജു വിജയിച്ചു. രാവിലെ പത്തു മണിക്ക് നാവായിക്കുളം പഞ്ചായത്തിലാണ് വോട്ടെണ്ണിയത്. പത്തരയോടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. കടുത്ത ത്രികോണ മത്സരത്തിൽ 24 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന വാർഡാണ് ബി.ജെ.പി പിടിച്ചെടുത്തത്. വാർഡംഗമായിരുന്ന പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വി. ലൈന അംഗത്വവും കോൺഗ്രസ് പാർട്ടിയംഗത്വവും രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പത്മാ രാമചന്ദ്രനും, യു.ഡി.എഫിന്റെ ലക്ഷ്മി ഗോപാലകൃഷ്ണനുമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ത്രികോണ മത്സരത്തിൽ 184 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലൈന വിജയിച്ചിരുന്നത്. 22 വാർഡുകളുള്ള നാവായിക്കുളത്തെ കക്ഷിനില : യു.ഡി.എഫ് 14, എൽ.ഡി.എഫ് 5, ബി.ജെ.പി 3.