കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപം എം.സി.റോഡിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. കിളിമാനൂർ ചാരുപാറ ചേണിക്കുഴി കുന്നിൽ വീട്ടിൽ സജീവ് (40) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 29 ന് വൈകിട്ട് 7ന് റോഡ് മുറിച്ചുകടക്കവെ സജീവിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . പരിക്കേറ്റു കിടന്ന സജീവിനെ വഴിയാത്രക്കാർ ചേർന്ന് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഐ.സി.യുണിറ്റിലായിരുന്ന സജീവ് വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. ഇയാളുടെ മരണത്തോടെ, നിർദ്ധന കുടുംബം വഴിയാധാരമായി. മൺകുടിലിന്റെ അരഭിത്തിക്കു മുകളിൽ സാരി ചുറ്റിയ മറച്ചാണ് കിടപ്പ് . പലവട്ടം വീട്ടിനായി അപേക്ഷിച്ചിട്ടും കിട്ടിയില്ല. ഭാര്യ ഷീജകുമാരി. മക്കൾ: അബിൻ, ആർച്ച, അർച്ചന.