parassala

പാറശാല: മഹാത്മാ ഗാന്ധിയുടെ 150ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി സ്മാരക നിധി പാറശാല കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഒരു വർഷത്തെ കർമ്മ പരിപാടികൾ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. ഇടിച്ചക്കപ്ലാമൂട്ടിലെ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ.വി.എസ്. ഹരീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക നിധി ചീഫ് ഓർഗനൈസർ ജി. സദാനന്ദൻ, മാനേജർ കെ.എൽ. ശാലിനി, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷിജു, പാറശാല കൃഷി ഓഫീസർ ലതാ ശർമ്മ, ആർ. ബിജു, കൊല്ലിയോട് സത്യനേശൻ, അഡ്വ.എസ്. രാജശേഖരൻ നായർ, എം. ശോഭ, ഉപദേശക സമിതി അംഗങ്ങളായ ജി. സുരേന്ദ്രൻ നായർ, എസ്. താര, ഫ്രണ്ട്സ് ലൈബ്രറി സെക്രട്ടറി വി. പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു.