പാറശാല: കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.ധനുവച്ചപുരത്തിനു സമീപം മേക്കൊല്ല പനങ്കോട്ടുകോണം പി.ആർ.നിവാസിൽ രഘു (53) ആണ് മരിച്ചത്.ഒരാഴ്ച മുൻപ് വൈകിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലായിരുന്നു. ഇന്നലെ വെളുപ്പിന് മരിച്ചു. ഭാര്യ ഗീതാകുമാരി. മക്കൾ:രഞ്ജിത്ത്,അഞ്ചു.