satheedevi
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിയെ ചാനൽ ചർച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ചാനൽ ചർച്ചയിൽ അഭിപ്രായം വ്യക്തമാക്കിയപ്പോൾ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ പരസ്യമായി ഭീഷണിപ്പെടുത്തി എന്നാണ് ആക്ഷേപം. അഭിപ്രായം പറയുന്ന സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ അപലപനീയമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.