satsat

തിരുവനന്തപുരം: സ്ഥലപരാധീനതയിൽ വീർപ്പുമുട്ടുന്ന എസ്.എ.ടി ആശുപത്രിയിൽ 50000 ചതുരശ്ര അടി സ്ഥലം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്നു. എസ്.എ.ടി ആശുപത്രിക്ക് സമീപം നിർമ്മാണം പൂർത്തിയായ മാതൃ-ശിശു മന്ദിരത്തിലാണ് ഇത്രയധികം സ്ഥലം വർഷങ്ങളായി ഉപയോഗിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. പകുതിയിലധികം സ്ഥലവും മുറികളും താഴത്തെ നിലയിൽ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുകയാണ്. ആറുനില കെട്ടിടം നിർമ്മിക്കാൻ വിഭാവനം ചെയ്ത പദ്ധതിയിൽ രണ്ട് നിലകൾ മാത്രമാണ് പൂർത്തിയാക്കിയത്.

2016 ൽ ഉമ്മൻചാണ്ടി സർക്കാർ കെട്ടിടം പണി മാത്രം പൂർത്തിയാക്കിയിരുന്നു. പിന്നീട് വന്ന സർക്കാർ മുൻകൈയെടുത്താണ് ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കാനുള്ള നടപടി പൂർത്തിയാക്കിയത്. എന്നാൽ ഒരു വർഷമായിട്ടും പ്രവർത്തനം നിലച്ച മട്ടാണ്. എത്രയും പെട്ടെന്ന് ആവശ്യത്തിന് ജീവനക്കാരെയും മറ്റ് സജ്ജീകരണങ്ങളും ഒരുക്കി കെട്ടിടം രോഗികൾക്ക് ഉപയോഗപ്രഥമായി വിനിയോഗിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

മാതൃ-ശിശു മന്ദിരം: പദ്ധതിയും ഫണ്ടുകളും

1)ദേശീയ ആരോഗ്യ മിഷൻ..... 27 കോടി

2) സംസ്ഥാന സർക്കാർ..... 5 കോടി

3) മൂന്നാം നില മുതൽ ആറാം നിലവരെ

ഗൈനക്കോളജി വാർഡുകൾ

ഹൈ റിസ്‌ക് പ്രഗ്നൻസി ക്ലിനിക്ക്

നവജാത ശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗം

ഫലത്തിൽ: നിർമ്മാണം പാടെ നിലച്ചു. ഇവയൊന്നും പ്രവർത്തിച്ചില്ല.

1) ഗ്രൗണ്ട് ഫ്ലോർ

വാഗ്ദാനം

ലബോറട്ടറി സംവിധാനം

സ്കാനിംഗ് സൗകര്യം

സെപ്ടിക് ലേബർ റൂം

നടക്കാത്ത കാരണം: ആവശ്യത്തിന് ജീവനക്കാരും ടെക്നിക്കൽ സ്റ്റാഫുകളും ഇല്ല. തുടർന്ന് ഗൈനക്കോളജി ഒ.പിയിൽ ഒതുക്കി.

2) ഫസ്റ്റ് ഫ്ലോർ

 ഓപ്പറേഷൻ തിയേറ്റർ

തീവ്ര പരിചരണ വിഭാഗങ്ങൾ

ലേബർ റൂം, പോസ്റ്റ് ഡെലിവറി ഏരിയ

രോഗികൾക്കുള്ള വിശ്രമ സ്ഥലം

ഫലത്തിൽ: ഇവയൊന്നും ക്രമീകരിക്കാതെ നിർമ്മാണം പൂർത്തിയായ കെട്ടിടം അടച്ചുപൂട്ടി.

വെള്ളവും വൈദ്യുതിയും ഇല്ലെന്ന കാരണം. ഈ ന്യൂനതകൾ പരിഹരിച്ചിട്ടും വിനിയോഗിച്ചില്ല.

മാതൃ-ശിശു മന്ദിരത്തിലുള്ളത്

രണ്ട് നിലകളിലായി 66,000 ചതുരശ്ര അടി

താഴത്തെ നിലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്...ഗൈനക്കോളജി ഒ.പി വിഭാഗം മാത്രമാണ്

 ഒ.പി വിഭാഗത്തിനായി ഉപയോഗിച്ചത്...15000 ചതുരശ്ര അടി