sakdzgnkjdsj

തിരുവനന്തപുരം:ഇരുപത് തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പന്ത്രണ്ടും യു.ഡി.എഫ് ആറും ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

എൽ.ഡി.എഫ് ജയിച്ച വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: തിരുവനന്തപുരം നന്ദിയോട് മീൻമുട്ടി ആർ.പുഷ്പൻ106, കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ബിന്ദു ഗോപാലകൃഷ്ണൻ199, ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് വി.ശശീന്ദ്രൻപിള്ള 232,ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സുഗന്ധി പി.പി 154, എറണാകുളം പോത്താനിക്കാട് തൃക്കേപ്പടി ഗീതശശികുമാർ 28,പാലക്കാട് കിഴക്കഞ്ചേരി ഇളങ്കാവ് എൻ.രാമകൃഷ്ണൻ 213,കോഴിക്കോട് ആയഞ്ചേരി പൊയിൽപാറ സുനിത മലയിൽ 226,മാങ്ങാട്ടിടം കൈതേരി 12ാംമൈൽ കാഞ്ഞാൻ ബാലൻ 305, കണ്ണപുരം കയറ്റീൽ ദാമോദരൻ പി.വി 265,കണ്ണൂർ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി കെ.അനിൽകുമാർ 35,വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഷേർളി കൃഷ്ണൻ 150,കണ്ണൂർ തലശേരി നഗരസഭയിലെ കാവുംഭാഗം കെ.എൻ.അനീഷ് 475.

യു.ഡി.എഫ് ജയിച്ചത് : കൊല്ലം ഉമ്മന്നൂർ കമ്പംകോട് ഇ.കെ.അനീഷ് 98,ഇടുക്കി നെടുങ്കണ്ടൺ നെടുങ്കണ്ടം കിഴക്ക് ബിന്ദുബിജു 286,എറണാകുളം മഴുവന്നൂർ ചീനിക്കുഴി ബേസിൽ കെ.ജോർജ്ജ് 297,തൃശൂർ കയ്പമംഗലം തായ്‌നഗർ ജാൻസി 65,പാലക്കാട് തിരുവേഗപ്പുറ ആമപ്പൊറ്റ ബദറുദ്ദീൻ വി.കെ 230, മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് പി.സി.അഷ്റഫ് 282.

തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈൽ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി യമുന ബിജു 34 വോട്ടിന്റെയും ഇടുക്കി വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വെള്ളിമല വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥി അജോവർഗീസ് 20 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു.