കൊട്ടാരക്കര: അടൂർ ചൂരക്കോട് മനവേലിൽ തെക്കതിൽ വീട്ടിൽ ജോണിന്റെ മകൻ ബേബിജോൺ (26) മൈലത്ത് പാറക്വാറി​യി​ലെ വെള്ളക്കെട്ടി​ൽ വീണ് മരി​ച്ചു. ഓട്ടോ റിക്ഷാ ഡ്രൈവറായ ബേബിജോൺ വ്യാഴാഴ്ച മൈലത്തെ ബന്ധുവീട്ടിലെത്തിയതായി​രുന്നു . രാത്രി പത്തു മണിയോടെ പരിസരത്ത് വഴക്കും ബഹളവും കേട്ട് അതേക്കുറി​ച്ച് അന്വേഷിക്കാൻ പോയ ബേബിജോൺ , ഏറെ ഇരുട്ടിയിട്ടും തിരികെ വന്നില്ല. രാവിലെ നടത്തിയ തിരച്ചിലിലാണ് പാറക്വാറിയിലെ വെള്ളക്കെട്ടിൽ മൃതദേഹം കാണപ്പെട്ടത്. സ്ഥലം പരിചയമില്ലാത്ത ബേബിജോൺ രാത്രിയിൽ കാൽ വഴുതി വീണതാകാമെന്ന് പൊലീസ് പറഞ്ഞു. മാതാവ് മറിയാമ്മ. അലക്സ്, ബേബി സഹോദരങ്ങൾ.