കിളിമാനൂർ : കാറിൽ എത്തിയ ക്വാറി മാഫിയ സംഘം വീട് അടിച്ചു തകർത്തതായി പരാതി. മടവൂർ കക്കോട്ട് പരിക്കംവിള ബൈത്തൂരിൽ നാദിറിന്റെ വീടിന്റെ നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 10. 20നായിരുന്നു സംഭവം.
ആക്രമണം നടക്കുന്ന സമയത്ത് നാദിറിന്റെ മൂന്നു കുട്ടികൾ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കക്കോട്ട് നിന്ന് കാറിൽ എത്തിയ ഗുണ്ടകൾ കമ്പിപ്പാരയും വാളും ആയി അക്രമം നടത്തുകയായിരുന്നു. ശബ്‌ദം കേട്ടു ബന്ധുക്കളും നാട്ടുകാരും ഓടി എത്തിയപ്പോഴേക്കും ഗുണ്ടകൾ കാറിൽ കയറി കടന്നു കളഞ്ഞു. ക്വാറി മാഫിയയ്ക്ക് എതിരായ സമരത്തിൽ നാദിറും കുടുംബവും സജീവമായി പങ്കെടുത്തതുകൊണ്ടാണ് ആക്രമണമെന്ന് നാട്ടുകാർ പറയുന്നു.