കടുത്തുരുത്തി : സ്വകാര്യ പണമിടപാടുകാരനായ കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ പത്രോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോബിനെതിരെ ഇന്ന് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. വടക്കേ ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്നത് ഉൾപ്പടെ പ്രധാന പത്രങ്ങളിലെല്ലാം ചിത്രം പ്രസിദ്ധീകരിക്കും. ക്രൈം ഇന്റലിജൻസ് ഗസറ്റിലും ജോബന്റെ ചിത്രവും കേസ് സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധപ്പെടുത്തും. ഇതിനായുള്ള എല്ലാ നടപടികളും രാവിലെ തന്നെ പൂർത്തിയായി. ഇതിനിടെ, ജോബിൻ മൊബൈലിൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.