കോട്ടയം: പൊള്ളലേറ്റ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നാട്ടകം പാലക്കുന്നേൽ ഹരിദാസിന്റെ ഭാര്യ രാധാമണി (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രാധാമണിയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.