പരവൂർ: കാപ്പിൽ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ഇടവ വെൺകുളം കിണറ്റിൻകര ജംഗ്‌ഷനിൽ മണി - തുളസി ദമ്പതികളുടെ മകൻ മനുവിന്റെ (30) മൃതദേഹമാണ് കാപ്പിൽ കാറ്റാടി ഭാഗത്ത് നിന്ന് അഗ്നിശമന സേന കണ്ടെത്തിയത്. ഇന്നലെ രാത്രി 9 ന് കാപ്പിൽ പാലത്തിന് സമീപം ഓട്ടോ നിറുത്തിയശേഷം മനു കായലിലേക്ക് ചാടുന്നത് കണ്ട ഒരാളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഇന്ന് രാവിലെയാണ് പൊലീസിന്റെ മേൽനോട്ടത്തിൽ തെരച്ചിൽ ആരംഭിച്ചത്.
മനു രണ്ടുതവണ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. അയിരൂർ പൊലീസ് ഇൻക്വിസ്‌റ്ര് നടത്തിയ ശേഷം മൃതദേഹം പോസ്‌റ്ര്‌മോർട്ടത്തിനായി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.