കതിരൂർ: ആർ.എസ്.എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കതിരൂർ കോട്ടയംപൊയിൽ കൂവപ്പാടി ഗോകുലത്തിൽ നിഖിലിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ആർ.എസ്.എസ് മുൻ മണ്ഡ‌ൽ കാര്യവാഹകായ ഗോകുൽ ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല. ഗോകുൽ കിടക്കുന്ന മുറിക്ക് നേരെയാണ് ബോംബെറിഞ്ഞത്.

കിടപ്പ് മുറിയുടെ ജനൽപാളികൾ തകർന്ന് കിടക്കയിലും മുറികളിലും ചിതറിയ നിലയിലാണ്. രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ഗോകുലിന്റെ സഹോദരങ്ങളും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സത്യപ്രകാശ് വീട് സന്ദർശിച്ചു.സി.പി.എം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിച്ചു.