കടയ്ക്കാവൂർ: വക്കം പഞ്ചായത്ത് തെരുവ്നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവറ്റകളെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് കഴിയുന്നില്ല. പകലും രാത്രിയും ശല്യമുണ്ടെങ്കിലും രാത്രിയാണ് പല ഭാഗങ്ങളും ഇവർ കൈയടക്കുന്നത്. പലവീടുകളിലും കയറി ആടുകളെയും കോഴികളെയും ആക്രമിച്ചുകൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുന്നു.
പകൽ ഒളിവിൽ കഴിയുന്ന ഇവറ്റകൾ രാത്രി എട്ട് മണി കഴിയുമ്പോൾ ഒത്തുകൂടി വിഹാരം തുടങ്ങും. കാൽനടയാത്രക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ പുറകെ കൂട്ടമായി ഒാടി യാത്രക്കാരെ തളളിയിട്
ട് അപകടപ്പെടുത്തുന്ന സംഭവങ്ങളും പതിവാണ്. ദിവസം കഴിയുന്തോറും ഇവറ്റകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സർക്കാർ ഇറക്കിയിട്ടുളള ഉത്തരവിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പത്ത് പഞ്ചായത്തുകൾ വീതമുളള ക്ളസ്റ്ററുകളായി തിരിച്ച് തെരുവ്നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കാനുളള നിയമമുണ്ട്.ആ പ്രദേശത്തെ സർക്കാർ ഡോക്ടറുമാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ഇൗ പദ്ധതി നടപ്പാക്കാൻ വക്കം പഞ്ചായത്ത് ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.അധികൃതർ ഇനിയെങ്കിലും കണ്ണ് തുറന്ന് തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി അടിയന്തരമായി നടപ്പാക്കണം. അല്ലെങ്കിൽ തെരുവ്നായ്ക്കൾ നിയന്ത്രണാതീതമായ പെറ്റ്പെരുകി പഞ്ചായത്ത് അവർ കൈയടക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.