001

നെയ്യാറ്റിൻകര: ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയപാതയിൽ ശയന പ്രദക്ഷിണത്തോടെ ആരംഭിച്ച ഉപവാസസമരം ശ്രദ്ധേയമായി. മേലെതെരുവ് സ്വദേശി സുരേന്ദ്രനാണ് ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ മുത്താരമ്മൻക്ഷേത്രനടയിൽ നിന്നും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വരെ ശയന പ്രദക്ഷിണം നടത്തിയത്.തുടർന്ന് നടന്ന 24മണിക്കൂർ ഉപവാസ സമരം ചെങ്കൽശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ ഉദ്ഘാടനം ചെയ്തു. തൊഴുക്കൽ മൂർവണത്തല ദേവീക്ഷേത്രം ട്രസ്റ്റി സുകുമാരി അമ്മ ഭദ്രദീപം കൊളുത്തി. കർമസമിതി അദ്ധ്യക്ഷൻ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ബിജു, എൻ.പി.ഹരി, ആർ.നടരാജൻ,എൻ.കെ.ശശി, സോമശേഖരൻനായർ, രാമേശ്വരം ശിവശങ്കരൻനായർ, ഷിബുരാജ് കൃഷ്ണ, നാരായണറാവു, ഓലത്താന്നി അനിൽ, രാജ്കുമാർ പോറ്റി, ഷൗക്കത്തലി, മണലൂർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ 24 മണിക്കൂർ ഉപവാസസമരത്തിന് മുന്നോടിയായി നടന്ന ശയന പ്രദക്ഷിണം