നെയ്യാറ്റിഭൻകര: ഗവ. പോളീടെക്നിക് കോളേജ‌് തെരഞ്ഞെടുപ്പിൽ പതിനാറാം വർഷവും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. പ്രദേശത്തെ കോൺ​ഗ്രസ് –ബി.ജെ.പി സഖ്യം പോളീടെക്നിക്കിലും പ്രാവർത്തികമാക്കിയെങ്കിലും വിദ്യാർഥി സമൂഹം ഈ കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് ശേഷം എസ്.എഫ്.ഐ നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ‌് ജി.ആർ. നന്ദു, സെക്രട്ടറി എസ്.ബി. അബിജിത്, അബുതാഹിർ, അമൽ എന്നിവർ നേതൃത്വം നൽകി. എസ്. അഖിലേഷ് (ചെയർമാൻ), എസ്.ബി. അരവിന്ദ് (ജനറൽ സെക്രട്ടറി), ബി.എസ്. ബിജിത (വൈസ് ചെയർപേഴ്സൺ), ഇബ്രാഹിം (വൈസ് ചെയർമാൻ), എസ്.ബി. പ്രവീൺകുമാർ (ആർട്സ് ക്ലബ് സെക്രട്ടറി), അഭിനന്ദ് (ആർട്സ് ക്ലബ‌് സെക്രട്ടറി), അഭിനന്ദ് (മാ​ഗസിൻ എഡിറ്റർ), എസ്.എസ‌്. സഞ്ജയ്(കൗൺസിലർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നെയ്യാറ്റിഭൻകര ​ഗവ. പോളീടെക്നിക് കോളേജ‌് തെരഞ്ഞെടുപ്പിൽ പതിനാറാം വർഷവും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. പ്രദേശത്തെ കോൺ​ഗ്രസ് –ബിജെപി സഖ്യം പോളീടെക്നിക്കിലും പ്രാവർത്തികമാക്കിയെങ്കിലും വിദ്യാർത്ഥി സമൂഹം ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് ശേഷം എസ്.എഫ്.ഐ നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ‌് ജി.ആർ. നന്ദു, സെക്രട്ടറി എസ്.ബി. അബിജിത്, അബുതാഹിർ, അമൽ എന്നിവർ നേതൃത്വം നൽകി. എസ്. അഖിലേഷ് (ചെയർമാൻ), എസ്.ബി. അരവിന്ദ് (ജനറൽ സെക്രട്ടറി), ബി.എസ്. ബിജിത (വൈസ് ചെയർപേഴ്സൺ), ഇബ്രാഹിം (വൈസ് ചെയർമാൻ), എസ്.ബി. പ്രവീൺകുമാർ (ആർട്സ് ക്ലബ് സെക്രട്ടറി), അഭിനന്ദ് (ആർട്സ് ക്ലബ‌് സെക്രട്ടറി), അഭിനന്ദ് (മാ​ഗസിൻ എഡിറ്റർ), എസ്.എസ‌്. സഞ്ജയ്(കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു.