kadakampally-surendran

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിൽ സ്ഥാപിത താത്പര്യക്കാർ ജനങ്ങളെ തെറ്രിദ്ധരിപ്പിക്കുന്നെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 2006ൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ആർ.എസ്.എസ് നേതാക്കളാണെന്ന സത്യം ഇന്ന് നാമജപഘോഷയാത്രയും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നവർ മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റിയുടെ കുടുംബസംഗമം ജിമ്മിജോർജ് ഇൻഡോർ സ്റ്രേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമിതി അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക മന്ത്രിക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. ആൻസലൻ എം.എൽ.എ, ജില്ലാ സെക്രട്ടറി വി. പാപ്പച്ചൻ, ജില്ലാ ട്രഷറർ രാമകൃഷ്ണൻ, ഭാരവാഹികളായ സുധാ സുരേന്ദ്രൻ, പി.എൻ. മധു, ഭുവനചന്ദ്രൻ, ശശികുമാർ, സീരിയൽ-സിനിമാ ആർട്ടിസ്റ്റുകളായ സുചിത്രാ നായർ, അരിസ്റ്റോ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.