കടയ്ക്കാവൂർ: മഴയി​ൽ തകർന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. കടയ്ക്കാവൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുള്ളി​യൻ കാവിന് സമീപമുള്ള പുറംപോക്ക് നി​കഴ്ത്തി​യുളള റോഡാണ് കഴി​ഞ്ഞ മഴയത്ത് തകർന്നത്. ഇതുവഴിയുള്ള ഗതാഗതവും ബുദ്ധിമുട്ടാണ്. ഇടി​ഞ്ഞ് തകർന്ന റോഡി​ന്റെ അരി​കി​ലുളള മുള്ളുകമ്പി​ വേലി​യിൽ പി​ടി​ച്ചാണ് ആളുകൾ നടക്കുന്നത്. കുട്ടി​കളും വൃദ്ധരും കാൽതെന്നി​ റോഡ് അരുകി​ലു​ള്ള തോട്ടി​ൽ വീഴുന്നതും പതിവാണ്. തോട്ടി​ൽ വീണ കുട്ടി​കൾക്ക് ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയിട്ടുള്ളത്. കൂടുതൽ ഹരി​ജനങ്ങൾ തി​ങ്ങി​പാർക്കുന്ന ഇൗ പ്രദേശത്തുളളവർക്ക് അവന്തി​ഭാഗത്തേയ്ക്ക് പോകാനുളള ‌ഏകവഴി​യാണി​ത്. തകർന്ന റോഡി​ന്റെ അവസ്ഥയും ജനങ്ങളുടെ ബുദ്ധി​മുട്ടും കാണി​ച്ച് പലപരാതി​കളും കടയ്ക്കാവൂർ പഞ്ചായത്തി​ൽ കൊടുത്തി​ട്ടുണ്ടന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് അധി​കൃതർ ഇൗ റോഡ് സന്ദർശി​ക്കാൻ പോലു തയ്യാറായി​ല്ലെന്ന ആക്ഷേപവുമുണ്ട്. അടി​യന്ത​രമായി​ റോഡ് നവീകരി​ച്ച് അപകടം ഒഴി​വാക്കി​ യാത്രാക്ളേശം പരി​ഹരി​ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.