തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്നു പാഠം ഉൾക്കൊണ്ട സർക്കാർ കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് ഭാഗികമായി നടപ്പിലാക്കാൻ നീക്കംതുടങ്ങി. കസ്തൂരിരംഗൻ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ മാർഗരേഖയുണ്ടാക്കാനാണ് നീക്കം. പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായതും അല്ലാത്തതുമായ സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ അടയാളപ്പെടുത്താൻ കസ്തൂരിരംഗൻ റിപ്പോർട്ടിനെ ആശ്രയിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുക. കളക്ടർമാർ തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് മാർഗരേഖ തയ്യാറാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും.
നെൽവയലുകൾ, തോടുകൾ, കുളങ്ങൾ, നീർത്തടങ്ങൾ തുടങ്ങി പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ഉതകുന്ന വിധത്തിലായിരിക്കും മാർഗരേഖ തയ്യാറാക്കുക. ഇവിടങ്ങളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകും. തോടുകളും ആറുകളും ചതുപ്പുകളുമൊക്കെ സംരക്ഷിച്ചിരുന്നുവെങ്കിൽ പ്രളയം ഇത്രമേൽ രൂക്ഷമാകില്ലെന്ന് നേരത്തേ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടിരുന്നു.
'' ഇനിയൊരു ദുരന്തത്തെ നേരിടാനുള്ള ശേഷി കേരളത്തിനില്ല. അതുകൊണ്ട് പുനഃസൃഷ്ടിക്കുമ്പോൾ നെൽവയൽ, നീർത്തടം, തോട്, പുഴ, കുളം എന്നിവ അടയാളപ്പെടുത്തി വേർതിരിച്ച് സംരക്ഷിക്കണം. തോട്ടം മേഖലയിലെ മണ്ണും സംരക്ഷിക്കണം. ജല ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമാക്കി വനനയം പുതുക്കണം''
സുനിതാ നാരായണൻ, കസ്തൂരിരംഗൻ കമ്മിറ്റി അംഗം, സെന്റർ ഫോർ
സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ
പരിസ്ഥിതി ലോല പ്രദേശങ്ങൾ-ഇൻഫോഗ്രഫിക്സ്
തിരുവനന്തപുരം
നെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂർ, വിതുര, മണ്ണൂർക്കര. നെയ്യാറ്റിൻകര താലൂക്ക്: വാഴിച്ചാൽ, കള്ളിക്കാട്, അമ്പൂരി.
കൊല്ലം
പത്തനാപുരം താലൂക്ക്: പുന്നല, പിറവന്തൂർ, ഇടമൺ, തെൻമല, ആര്യങ്കാവ്, തിങ്കൾക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.
കോട്ടയം
കാഞ്ഞിരപ്പള്ളി താലൂക്ക്: കൂട്ടിക്കൽ.
മീനച്ചിൽ താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര.
ഇടുക്കി
ദേവികുളം താലൂക്ക് : മറയൂർ, കീഴാന്തൂർ, കണ്ണൻദേവൻ ഹിൽസ്, കുട്ടമ്പുഴ, കൊട്ടകാമ്പൂർ, കാന്തല്ലൂർ, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസൽ, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ.
പീരമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാർ, കൊക്കയാർ, പീരമേട്, മേപ്പാറ, പെരുവന്താനം.
തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, അറക്കുളം.
ഉടുമ്പൻചോല താലൂക്ക് : ചിന്നക്കനാൽ, ബൈസൺവാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തൻപാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പൻചോല, ഉപ്പതോട്, പാറത്തോട്, കൽക്കൂന്തൽ, തങ്കമണിയുടെ ഭാഗം, അയ്യപ്പൻകോവിൽ, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടൻമേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.
പത്തനംതിട്ട
കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം.
റാന്നി താലൂക്ക്: ചിറ്റാർ, സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.
തൃശൂർ
മുകുന്ദപുരം താലൂക്ക്: പരിയാരം.
പാലക്കാട്
ആലത്തൂർ താലൂക്ക്: കിഴക്കഞ്ചേരി.
ചിറ്റൂർ താലൂക്ക്: മുതലമട, മുതലമട, നെല്ലിയാമ്പതി.
മണ്ണാർക്കാട് താലൂക്ക്: പുതൂർ, പാടവയൽ, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാർ, പാലക്കയം.
പാലക്കാട് താലൂക്ക്: പുതുപ്പരിയാരം, മലമ്പുഴ, പുതശ്ശേരി ഈസ്റ്റ്.
മലപ്പുറം
നിലമ്പൂർ താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.
കോഴിക്കോട്
കോഴിക്കോട് താലൂക്ക് : കെടവൂർ, പുതുപ്പാടി, നെല്ലിപ്പൊയിൽ, കോടഞ്ചേരി, തിരുവമ്പാടി.
കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ.
വടകര താലൂക്ക്: തിനൂർ, കാവിലുംപാറ.
വയനാട്
മാനന്തവാടി താലൂക്ക് : തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടർനാട്. സുൽത്താൻ ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂൽപ്പുഴ.
വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചണ്ടേൽ, കുന്നത്തിടവക, വെള്ളരിമല.
കണ്ണൂർ
തലശ്ശേരി താലൂക്ക്: ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി