തിരുവനന്തപുരം : ആനയറ രാജകീ നിലയത്തിൽ എൻ. രാജന്റെയും (റിട്ട. സ്റ്റേറ്റ് ടെസ്റ്റ് ബുക്ക് ഓഫീസർ) വിശാലാക്ഷിയുടെയും മകൻ ആർ.വി. കിരൺ (37, മെഡി. റെപ്രസന്റേറ്റിവ്) തമിഴ്നാട്ടിലെ സേലത്തിനടുത്തുവച്ച് ട്രെയിനിൽ നിന്ന് വീണുമരിച്ചു. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ് ട്രാക്കിനരികിൽ കിടന്ന കിരണിനെ നാട്ടുകാർ പിറ്റേന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ഇന്നലെ വെളുപ്പിന് മരിച്ചു. കമ്പനി മീറ്റിംഗിൽ പങ്കെടുത്ത് ബാംഗ്ളൂരിൽനിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ : അഞ്ജു. മകൾ :ഹവിഷ. സഹോദരങ്ങൾ : അരുൺ, ഗായത്രി. സംസ്കാരം ഇന്നുരാവിലെ 11ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.