samiyarkunnu-road

കല്ലമ്പലം: റോഡിന്റെ ഇരുവശവും കാട് മൂടിയതിനാൽ ഇഴ ജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം ഉണ്ടാകുമെന്ന് ഭയന്ന് കാൽനട യാത്രികർ ഭീതിയിൽ. നാവായിക്കുളം പഞ്ചായത്തിലെ മുട്ടിയറ - സാമിയാർ കുന്ന് റോഡാണ് ഇരുവശവും കാട് മൂടിയത്. ബസ് സർവീസ് ഇല്ലാത്ത ഈ റോഡ് വഴി രാവിലെയും വൈകിട്ടും വിദ്യാർത്ഥികളടക്കം നിരവധി പേരാണ് യാത്രചെയ്യുന്നത്. ദൂരസ്‌ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ വീടെത്താൻ അന്തിയാകും. തെരുവ് വിളക്കുകൾ പോലും കത്തുന്നില്ല. നെഞ്ചിടിപ്പോടെയാണ് ഈ റോഡ് വഴി ഓരോ ചുവടും വയ്ക്കുന്നത്. റോഡിനിരുവശവും ഉള്ള കാടുകൾ വെട്ടിത്തെളിച്ച് വെടിപ്പാക്കാൻ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.