sndp

ചിറയിൻകീഴ്: സമുദായ സംഘടനകളുമായി കൂടിയാലോചന നടത്തി ധാരണയിലെത്താതെ തിടുക്കത്തിൽ നാഥനില്ലാ നിലയിലേക്ക് വിശ്വാസികളെ തെരുവിലിറക്കിയതിനോടാണ് എസ്.എൻ.ഡി.പി യോഗം എതിർപ്പു പ്രകടിപ്പിച്ചതെന്നും ശബരിമല വിഷയത്തിൽ യോഗം നേതൃത്വത്തിനെതിരെ ചിലർ പടച്ചുവിടുന്ന ആരോപണങ്ങളാണ് തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയതെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സഭവിള ശ്രീനാരായണാശ്രമത്തിൽ സംഘടിപ്പിച്ച താലൂക്കുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗൺസിലർമാരായ സിനിൽ മുണ്ടപ്പള്ളി, അനിൽ തറനിലം, നെടുമങ്ങാട് രാജേഷ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ. ബി. സീരപാണി, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർമാരായ ഡി. വിപിൻരാജ്, അഴൂർ ബിജു, യൂണിയൻ കൗൺസിലർമരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, എസ്. സുന്ദരേശൻ, സജി വക്കം, അജി കീഴാറ്റിങ്ങൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ. ജയലാൽ, രമണി വക്കം, സഭവിള ആശ്രമം പ്രസിഡന്റ് സുഭാഷ് പുത്തൂർ, സെക്രട്ടറി ഡി. ജയതിലകൻ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ സലിത, ലതിക പ്രകാശ്, കനകം, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശൻ, യൂണിയൻ കൗൺസിലർ ജി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.