തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും പുനഃപരിശോധന ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ നാമജപ പ്രാർത്ഥന നടന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ യാത്ര ഉദ്ഘാടനം ചെയ്‌തു. എസ്.എൻ.ഡി.പി യോഗം പി.കെ.എസ്.എസ് തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ നേതൃത്വം നൽകിയ പ്രാർത്ഥനാ യാത്രയിൽ കൗൺസിലർമാരായ ജോൺസൺ ജോസഫ്, വി.ആർ. സിനി, സാംസ്‌കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, സെക്രട്ടറി ബി. സാംബശിവൻ, പുളിക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി വിജയഗോപാൽ, പുളിക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ. സുരേന്ദ്രൻ നായർ, എൻ.എസ്.എസ് മേഖലാ കൺവീനർ വേലപ്പൻനായർ, സി.ആർ.എ ജോയിന്റ് സെക്രട്ടറി എം. തങ്കമണി അമ്മ, സാംസ്‌കാരിക നിലയം ജോയിന്റ് സെക്രട്ടറിമാരായ ടി. ശശിധരൻ, ടി. അശോകൻ, കല്ലംപള്ളി എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് ഡി. സുരേന്ദ്രൻ, സെക്രട്ടറി കെ. സദാനന്ദൻ, ആർട്ടിസ്റ്റ് സുനിൽകുമാർ, ശശിബാലൻ, ജയകുമാർ, വിജയകുമാർ, മോഹനൻ കല്ലംപള്ളി തടങ്ങിയവർ പങ്കെടുത്തു.