sivagiri-union

വർക്കല: ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി നടത്തുന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണവും മണ്ഡലപൂജയും യതിപൂജയുടെയും പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവഗിരി യൂണിയന്റെ കീഴിലുളള വിവിധ പോഷക സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം ശിവഗിരി കോളേജിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേഷ് അടിമാലി ഉദ്ഘാടനം ചെയ്തു. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജി എസ്.ആർ.എം, പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, യോഗം ഡയറക്ടർ ശശിധരൻ, യൂണിയൻ കൗൺസിലർമാരായ പ്രസാദ് പ്ലാവഴികം, പൊയ്കവിള പ്രകാശ്, പ്രകാശ് കോവൂർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.രാജീവൻ, കോ-ഓർഡിനേറ്റർ ശിവകുമാർ, യൂത്ത് മൂവ്മെന്റ് കൺവീനർ രജനു പനയറ, സജി എസ്.ആർ.എം, കോ-ഓർഡിനേറ്റർ ബോബി വർക്കല, ചെയർമാൻ അനൂപ് വെന്നികോട്, വനിതാസംഘം സെക്രട്ടറി സീമ തുടങ്ങിയവർ സംസാരിച്ചു. മഹായതിപൂജയിലും ഇതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിലും സമ്മേളനങ്ങളിലും യൂണിയനിൽ നിന്നും പതിനായിരത്തോളം പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതായി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം പറഞ്ഞു.