frrrr
എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്പൂർത്തി സ്മാരക മന്ദിരത്തിൽ നടന്ന ശിവഗിരി മഹാസമാധി നവതി ആചരണ വിശദീകരണ യോഗം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം ചെയ്യുന്നു.സുനിൽ മുണ്ടപ്പളളി,അനിൽ തറനിലം,നെടുമങ്ങാട് രാജേഷ്,ആലുവിള അജിത്ത്,ഡി.പ്രേംരാജ്,കെ.ഡി.രമേശ് തുടങ്ങിയവർ സമീപം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം വിശ്വാസികൾക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞതിൽ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച ശിവഗിരി മഹാസമാധി നവതി ആചരണ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമുദായിക സംഘടനകൾ കൂടിയാലോചന നടത്തി ധാരണയിലെത്താതെ തെരുവിൽ സമരത്തിന് ഇറങ്ങിയതിനെയാണ് അദ്ദേഹം എതിർത്തത്. നാഥനില്ലാത്ത സമരമുഖത്തേക്ക് പ്രവർത്തകരെ ഇറക്കിവിടില്ലെന്നു തന്നെയാണ് ഇപ്പോഴും യോഗത്തിന്റെ നിലപാട്. സംസ്ഥാന സർക്കാർ ജനങ്ങളുടെ വികാരം മനസ്സിലാക്കി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തണം. ദേവസ്വം ബോർഡിന് ഉറച്ച നിലപാടില്ല.വിധിയെ മറികടക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും തുഷാർ പറഞ്ഞു.യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ്,നെടുമങ്ങാട് രാജേഷ്,അനിൽ തറനിലം,സിനിൽ മുണ്ടപ്പള്ളി, ഡോ.എം.അനുജ,ലേഖാസന്തോഷ്,കെ.വി അനിൽകുമാർ,പി.എസ്.പ്രേമചന്ദ്രൻ,കെ.പി.അംബീശൻ, ബാബു വിജയനാഥൻ,കരിക്കകം ജയചന്ദ്രൻ,സരസ്വതി മോഹൻദാസ്,ആർപി.തംബുരു തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ആലുവിള അജിത് സ്വാഗതവും വലിയതുറ ഷിബു നന്ദിയും പറഞ്ഞു.

caption എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്പൂർത്തി സ്മാരക മന്ദിരത്തിൽ നടന്ന ശിവഗിരി മഹാസമാധി നവതി ആചരണ വിശദീകരണ യോഗം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം ചെയ്യുന്നു.സുനിൽ മുണ്ടപ്പളളി,അനിൽ തറനിലം,കെ.ഡി.രമേശ്,ഡി.പ്രേംരാജ്,ആലുവിള അജിത്ത്,നെടുമങ്ങാട് രാജേഷ്,കെ.വി.അനി.കുമാർ തുടങ്ങിയവർ സമീപം