തിരുവനന്തപുരം: ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എയുടെ നേതൃത്വത്തിൽ ബി.ജെ.പി അദ്ധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ പി.എസ്. ശ്രീധരൻ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര വിജയിപ്പിക്കാൻ ബി.ഡി.ജെ.എസ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് ചൂഴാൽ നിർമ്മലന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിൽ ജില്ലയിൽനിന്നു പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുക്കും. ജില്ലാ ഭാരവാഹികളായ ചന്തവിള ചന്ദ്രൻ, വേണു കാരണവർ, കോവളം സുരേഷ്, ഗീത, നിഖിൽ കല്ലറ, പേട്ട രാധാകൃഷ്ണൻ, ഉപേന്ദ്രൻ കോൺട്രാക്ടർ, മണ്ഡലം പ്രസിഡന്റുമാരായ പാങ്ങോട് ചന്ദ്രൻ, തോട്ടം വിശ്വനാഥൻ, ജമന്ദീശ്വരദേവ്, ജയ്‌മോഹൻ ലാൽ, സാബു ലക്ഷ്‌മണ, അമ്പിളി കോളച്ചിറ, ബിനുകുമാർ പോത്തൻകോട്, ബൈജു തോന്നയ്ക്കൽ, അനിൽ വെട്ടുകാട്, ഷിജു കോട്ടയ്ക്കകം, അനീഷ് ദേവൻ, എ.പി. വിനോദ്, ബജേഷ് കുമാർ, പോഷക സംഘടനാ നേതാക്കളായ ഇടവക്കോട് രാജേഷ്, എം. ശ്രീകുമാരി, ചെമ്പഴന്തി അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ 10ന് എല്ലാ ബി.ഡി.ജെ.എസ് നേതാക്കളും പ്രവർത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് ചൂഴാൽ നിർമ്മലൻ അറിയിച്ചു.