ss

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നേമം യൂണിയനിൽ ഏഴാമത് സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഉൗരൂട്ടമ്പലം ജയചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം നടുക്കാട് ബാബുരാജ്, കൗൺസിലർമാരായ റസൽപുരം ഷാജി, രാജേഷ് ശർമ്മ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കോളച്ചിറ രതീഷ്, സെക്രട്ടറി റസൽപുരം സുമേഷ്, വനിതാസംഘം പ്രസിഡന്റ് മൃദുല കുമാരി, സെക്രട്ടറി ശ്രീലേഖ, രാജേശ്വരി എന്നിവർ സംസാരിച്ചു. വിവിധ ശാഖകളിൽ നിന്നും ഒന്നാംസ്ഥാനം നേടിയവർ യൂണിയൻ തല മത്സരത്തിൽ പങ്കെടുത്തു. സാഹിത്യ മത്സരത്തിൽ ഒന്നാംസ്ഥാനം റസൽപുരം ശാഖയും, രണ്ടാംസ്ഥാനം അരുവിക്കര ശാഖയും, മൂന്നാംസ്ഥാനം റസൽപുരം ശാഖയും നേടി. കുണ്ടമൺകടവ് മോഹനൻ നായർ, ചാക്ക ശശിധരൻ, പ്രതാപൻ എന്നിവർ മത്സരങ്ങൾ വിലയിരുത്തി. മത്സരവിജയികൾക്ക് നവംബർ 11ന് നടക്കുന്ന സമ്മേളനത്തിൽവച്ച് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും.