asdf

കാട്ടാക്കട: മുതിയാവിള വലിയച്ചൻ ഫാ. അദെയോദത്തുസിന്റെ കബറിടത്തിൽ നിന്നുളള ദീപശിഖാപ്രായണം ആരംഭിച്ചു. നെയ്യാറ്റിൻകര രൂപതയിൽ അദെയോദാത്തൂസച്ചൻ സേവനം ചെയ്യ്തിരുന്ന ദേവാലയങ്ങളിലേക്കാണ് പ്രയാണം. രാവിലെ കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ നടന്ന സമൂഹ ബലിയെ തുടർന്ന് വിശ്വാസ ദീപശിഖാ പ്രയാണത്തിന് തുടക്കമായി. സമൂഹ ദിവ്യബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വൽസലൻ ജോസ് മുഖ്യകാർമ്മികത്വം വഹിച്ചു.കാർമ്മൽ ഹിൽ ആശ്രമം പ്രിയോർ ഫാ.അഗസ്റ്റിൻ പുന്നോലിൽ സന്ദേശം നൽകി. തുടർന്ന് ഫാ.അദെയാദാത്തൂസിന്റെ കബറിടത്തിൽ ഫാ.പാട്രിക് മുത്തേരിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഒപ്പീസ് നടത്തി. ദീപശിഖയിലേക്ക് പകരാനുളള ദീപം തെളിയിച്ച് കാട്ടാക്കട ഫൊറോന വികാരി ഫാ.വൽസലന്‍ കൈമാറി. മുതിയാവിള വിശ്വാസികളുടെ നേതൃത്വത്തിൽ പ്രദക്ഷിണം നടന്നു. പാങ്ങോട് ആശ്രമത്തിൽ നിന്നാരംഭിച്ച വിശ്വാസ ദീപശിഖാ പ്രയാണം രാത്രി പത്തോടെ മുതിയാവിള സെന്റ് ആൽബർട്ട്സ് ദേവാലയത്തിൽ എത്തി..19 ന് ദീപശിഖ തിരികെ പാങ്ങോട് ആശ്രമത്തിലേക്ക് പ്രയാണം ചെയ്യും . 20 ന് വൈകിട്ട് തിരുവന്തപുരം ആർച്ച് ബിഷപ് ഡോ.വിൻസന്റ് സാമുവൽ ദൈവദാസ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി കൃതജ്ഞതാ ബലി അർപ്പിക്കും.