തിരുവനന്തപുരം: ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി നടക്കുന്ന യതിപൂജ ലോകശ്രദ്ധ ആകർഷിക്കുമെന്നും എസ്.എൻ.ഡി.പി യോഗവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റുമായുള്ള ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ശിവഗിരിയിൽ നടക്കുന്ന ഗുരുദേവ മഹാസമാധി നവതി ആചരണവും യതിപൂജയും വിജയിപ്പിക്കുന്നതിലേക്കായി ചെമ്പഴന്തി ഗുരുകുലം യൂണിയൻ സംഘടിപ്പിച്ച പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി, പ്രദീപ് ദിവാകരൻ, വിവിധ യൂണിയൻ നേതാക്കളായ സിനിൽ മുണ്ടപ്പള്ളി, നെടുമങ്ങാട് രാജേഷ്, അനിൽ തറനിലം, സജീവ് കല്ലട, യൂണിയൻ കൗൺസിൽ അംഗങ്ങളായ അജിത് ചെമ്പഴന്തി, ബിജു താളംകോട്, ബാലകൃഷ്ണൻ കഴക്കൂട്ടം, രഞ്ചൻ ശ്രീകാര്യം, യൂത്ത്മൂവ്മെന്റ്, വനിതാസംഘം, സൈബർ സേന യൂണിയൻ നേതാക്കൾ, ശാഖാഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് സ്വാഗതവും യോഗം ഡയറക്ടർ വി. മധുസൂദനൻ നന്ദിയും പറഞ്ഞു.