letter-to-the-editor

ആകാശവാണി ശ്രോതാക്കളുടെ സംഘടനയുടെ പ്രസിഡന്റും മുഖപത്രമായ കാഞ്ചീരവം മാസികയുടെ മുഖ്യപത്രാധിപരുമാണ്‌ ഈ കത്തെഴുതുന്നത്. ജനങ്ങളുടെ അറിവും അറിവില്ലായ്മയും വെളുപ്പെടുത്തി സാക്ഷരതാ മിഷന്റെ സർവേ റിപ്പോർട്ട് എന്ന വാർത്ത വായിച്ചു. 712 തുല്യതാ പഠനകേന്ദ്രങ്ങളിലെ 68038 പഠിതാക്കളുടെ സർവേ റിപ്പോർട്ട് പ്രകാരം കേരളം നേരിട്ട വൻ പ്രളയത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിച്ചത് ടെലിവിഷൻ , പത്രം,സോഷ്യൽ മീഡിയ എന്നിവയാണ് . കേരളത്തിൽ പ്രവർത്തിക്കുന്ന എട്ട് ആകാശവാണി നിലയങ്ങൾക്കോ പത്തിലേറെയുള്ള പ്രൈവറ്റ് റേഡിയോകൾക്കോ ഇതിൽ ഒരു പങ്കുമില്ല.

ആകാശവാണിയുടെ തിരുവനന്തപുരം നിലയം നാല് ദിവസം 24 മണിക്കൂറും പ്രവർത്തിച്ച്‌ ദുരിതബാധിതർക്ക് കൂട്ടിരുന്ന കാര്യവും സർവേ നടത്തിയവർ അറിഞ്ഞില്ല.സ്വയരക്ഷയ്‌ക്കുള്ള എമർജൻസി കിറ്റിൽ ഒരു റേഡിയോയും ഉണ്ടെന്ന കാര്യം ചോദ്യം ചോദിച്ചവരും അറിഞ്ഞില്ല. റേഡിയോയെ ഇങ്ങനെ അവഗണിക്കുന്നത് ശ്രോതാക്കൾക്ക് സഹിക്കില്ല.

കടയ്ക്കൽ സുകുമാരൻ

പൂജപ്പുര തിരുവനന്തപുരം -12

ഫോൺ : 9497130689