കിളിമാനൂർ: സ്കൂൾപരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന്റെ ചില്ല് അടിച്ചു തകർത്തതായി പരാതി. കിളിമാനൂർ ഗവ. ടൗൺ യു.പി.എസിലെ ബസിന്റെ പിൻഭാഗത്തെ ചില്ലാണ് തകർത്തത്. അവധി കഴിഞ്ഞ് ഇന്ന് രാവിലെ ഡ്രൈവർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും സാമൂഹ്യ വിരുദ്ധർ ക്ലാസ്‌മുറികൾ കൈയടക്കുന്നതായി നിരവധി പരാതികളുണ്ട്. ക്ലാസ് മുറികളിൽനിന്ന് പലപ്പോഴും ഒഴിഞ്ഞ മദ്യ കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്താറുണ്ട്. ബോർഡുകളിൽ അശ്ലീല വാക്കുകൾ എഴുതുന്നതും പതിവാണ്.