ആറ്റിങ്ങൽ: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. മേലാറ്റിങ്ങൽ ഗോപാലകൃഷ്ണവിലാസത്തിൽ മോഹനൻ(ഭാസി - 47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആറ്റിങ്ങൽ ദേശീയപാതയിൽ ആലംകോടിനു സമീപമായിരുന്നു അപകടം. ഭാര്യ അശ്വതി, മകൻ ഭഗത്‌മോഹൻ.
കാർ തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കല്ലമ്പലം പൊലീസ് കേസെടത്തു.