bend

 വളവ് തിരിഞ്ഞാൽ അപകടം ഉറപ്പ്

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂർ കുറവൻ കുഴിയിലെ വളവ് അപകട ഭീഷണിയാകുന്നു. കടയ്ക്കലിലേക്ക് തിരിയുന്ന വളവാണ് ഇത്. നിലമേൽ, കിളിമാനൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൊളിക്കുഴി, കല്ലറ, കടയ്ക്കൽ ഭാഗത്തേക്ക് തിരിയുന്നതും ഇവിടെ നിന്നാണ്. സമീപത്ത് ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. ഇവിടെ സിഗ്നലുകളോ, ട്രാഫിക് കോൺ പോലുള്ള ഉപകരണങ്ങളോ ഇല്ല. പലപ്പോഴും വളവിൽ എത്തുമ്പോൾ മാത്രമാണ് ഈ റോഡ് കാണാൻ കഴിയുക. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പുറകിൽ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണവും വളവുകളും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്നും നാട്ടുകാർ പറയുന്നു.

പ്രശ്നങ്ങൾ

 കുറവൻകുഴി വളവിൽ സിഗ്നൽ ലൈറ്റുകളില്ല

 ഹമ്പുകളോ സീബ്രാ ലൈനുകളോ ഇല്ല

പരിഹാര നിർദ്ദേശങ്ങൾ

 സിഗ്നൽ ലൈറ്റുകൾ, ബോർഡുകൾ എന്നിവ സ്ഥാപിക്കണം

 കുറവൻ കുഴി വളവിൽ ഹമ്പ് സ്ഥാപിക്കണം

 ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡുകളെ നിയോഗിക്കണം