നെടുമങ്ങാട് : നിർമ്മാണം പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്ന സബ്ട്രഷറി കെട്ടിടത്തിൽ റീത്ത് വച്ച് പെൻഷൻകാരുടെ പ്രതിഷേധം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറി സ്വന്തംകെട്ടിടത്തിലേക്ക് മാറ്റണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 2.10 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടം ഏറെനാളായി അടച്ചിട്ടിരിക്കുന്നത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ട്രഷറി മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ തുക ധനകാര്യ വകുപ്പ് അനുവദിച്ചിട്ടും നടപടികൾ ഇഴയുന്നത് എം.എൽ.എയുടെ പിടിപ്പുകേടാണെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. വിക്രമൻ നായർ, നെട്ടിറച്ചിറ ജയൻ, ടി.അർജുനൻ, രാധാകൃഷ്ണൻ നായർ, വാസു, ശ്രീകണ്ഠൻ നായർ, വിജയകുമാർ, ശശിധരൻ പിള്ള, തത്തൻകോട് ആർ.കണ്ണൻ, മന്നൂർക്കോണം സജാദ്, മന്നൂർക്കോണം രാജേഷ്, താജുദ്ദീൻ, അബ്ദുൽ അസീസ്, പുന്നിലം ഷാജി തുടങ്ങിയവർ സംസാരിച്ചു.