ബാലരാമപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂൾ ദേശീയനിലവാരത്തിലേക്ക് ഉയ‌ർത്തുന്നതിന്റെ തറക്കല്ലിടൽ ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽ ഡോ.ശശി തരൂർ എം.പി വിശിഷ്ടാതിഥിയായി എത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി,​ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി,​സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശോഭനകുമാരി,​ കെ.ഹരിഹരൻ,​ ബിന്ദു.ആ‍ർ.കെ,​ ബ്ലോക്ക് മെമ്പർമാരായ അഡ്വ.ഡി.സുരേഷ് കുമാർ,​ എസ്. ജയചന്ദ്രൻ,​ എസ്.വീരേന്ദ്രകുമാർ,​ വാർഡ് മെമ്പർ എ.എം.സുധീർ, പ്രിൻസിപ്പൽ അമൃതകുമാരി,​ ഹെഡ്മിസ്ട്രസ് ജയശ്രീ.എസ്,​ സ്വാഗതസംഘം രക്ഷാധികാരി സുപ്രിയ സുരേന്ദ്രൻ,​​ ഡി.സി.സി ജില്ലാ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി‌.പോൾ,​ സി.പി.എം നേമം ഏരിയാ കമ്മിറ്റി സെക്രട്ടറി,​ സി.പി.ഐ നേതാവ് എം.എച്ച്.സലീം,​ ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി നോർത്ത് പ്രസിഡന്റ് പുന്നക്കാട് ബിജു, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ​ മുസ്ലിം ലീഗ് കോവളം മണ്ഡലം ജനറൽ സെക്രട്ടറി ഹുമയൂൺ കബീർ,​ സി.എം.പി നേതാവ് എം.നിസ്താർ,​ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ.എം.ബഷീർ,​ സമിതി നേമം ഏരിയാ കമ്മിറ്റി സെക്രട്ടറി സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിക്കും. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അൽജവാദ് നന്ദിയും പറയും.