aituc
എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ക്ഷേമനിധി ബോർഡിന്റെ ചട്ടം പാസാക്കുക,പ്രവർത്തനം കാര്യക്ഷമമാക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം പെൻഷൻ 5000രൂപയാക്കുക, വർക്കറും ഹെൽപ്പറും തമ്മിൽ ഓണറേറിയത്തിലുണ്ടായ 1500രൂപയുടെ കുറവ് പരിഹരിക്കുക, മിനിമം കൂലി 18000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കേരള അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റ് ധർണ നടത്തി.

എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പി. വിജയമ്മ, കെ. മല്ലിക, എം. രാധാകൃഷ്ണൻ നായർ, കെ.എൻ. പ്രേമലത, കവിത സന്തോഷ്, പട്ടം ശശിധരൻ, പി.എസ്. നായിഡു, കെ.കെ. പുഷ്പവല്ലി, സുനിൽ മതിലകം, എം.ജി. ശേഖരൻ, രജിതാംബിക സുരേഷ്, അഡ്വ. ജൂലി, സ്മിത, പി.എസ്. പുഷ്പമണി, കോമളകുമാരി, വസന്തകുമാരി, മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.